Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AICU Support

തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് എ​ഐ​സി​യു പി​ന്തു​ണ

കൊ​​​​ച്ചി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ല​​​​ഹ​​​​രി​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന​​​​ത്തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന തൂ​​​​ഫാ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്ക് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ഓ​​​​ൾ ഇ​​​​ന്ത്യ കാ​​​​ത്ത​​​​ലി​​​​ക് യൂ​​​​ണി​​​​യ​​​​ൻ (എ​​​ഐ​​​​സി​​​​യു) സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി. യോ​​​​ഗം കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ്പും എ​​​​ഐ​​​​സി​​​​യു എ​​​​ക്ലേ​​​​സി​​​യാ​​​​സ്റ്റി​​​​ക്ക​​​​ൽ അ​​​​ഡ്വൈ​​​​സ​​​​റി സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മാ​​​​ർ മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ ല​​​​ഹ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നും മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ തൂ​​​​ഫാ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്ക് ധീ​​​​ര​​​​മാ​​​​യ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യെ അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ല​​​​ഹ​​​​രി​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്തി ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ള​​​​ണം.മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സ​​​​ർ​​​​ക്കാ​​​​ർ മ​​​​തി​​​​യാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി തൊ​​​​മ്മാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സി.​​​​ജെ. ജെ​​​​യിം​​​​സ്, ബാ​​​​ബു അ​​​​ത്തി​​​​പ്പൊ​​​​ഴി​​​​യി​​​​ൽ, ജോ​​​​സ് ആ​​​​ന്‍റ​​​​ണി, ജോ​​​​സ് മാ​​​​ർ​​​​ട്ടി​​​​ൻ, കെ.​​​​പി. സൈ​​​​റ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​ക്കു​​​​റി​​​​ച്ചും എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചും 22ന് ​​​​പി​​​​ഒ​​​​സി​​​യി​​​​ൽ ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി അ​​​​ൽ​​​​ഫോ​​​​ൻ​​​​സ് പെ​​​​രേ​​​​ര, ക​​​​ൺ​​​​വീ​​​​ന​​​​ർ​​​​മാ​​​​രാ​​​​യി സൈ​​​​ബി അ​​​​ക്ക​​​​ര, ഫ്രാ​​​​ൻ​​​​സി ആ​​​​ന്‍റ​​​​ണി, ബാ​​​​ബു അ​​​​മ്പ​​​​ല​​​​ത്തും​​​​കാ​​​​ലാ, പ്ര​​​​ഫ. ജെ. ​​​​ജെ​​​​ക്ക​​​​ബ്, ജോ​​​​ൺ ബ്രി​​​​ട്ടോ, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ട​​​​ശേ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

Latest News

Corehub Up